ജി.കാർത്തികേയൻ വയലാർ രവിയെ സന്ദർശിച്ചു

single-img
7 April 2012

അഞ്ചാം മന്ത്രി പ്രശ്നം യു ഡി എഫിനുള്ളിൽ പുകയുന്ന സാഹചര്യത്തിൽ സ്പീക്കർ ജി.കാർത്തികേയൻ കേന്ദ്രമന്ത്രി വയലാർ രവിയെ സന്ദർശിച്ച് ചർച്ച നടത്തി.തൈക്കാട് ഗസ്റ്റ് ഹൌസിൽ ആണ് കൂടിക്കാഴ്ച നടന്നത്.മന്ത്രി പ്രശ്നം പരിഹരിക്കാനായി ഉയർന്ന് കേൾക്കുന്ന ഫോർമുലകളിൽ കാർത്തികേയൻ സ്പീക്കർ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ പാർട്ടിയെ അനുസരിച്ച് സ്പീക്കർ സ്ഥാനം ഒഴിഞ്ഞാലും മന്ത്രിയാകാനില്ലെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും സന്ദർശം സൌഹൃദപരം മാത്രമായിരുന്നെന്നാണ് ഇരു നേതാക്കളും പ്രതികരിച്ചത്.