നരേന്ദ്ര മോഡിയ്ക്ക് പാർട്ടി വക ശ്രീകൃഷ്ണ രൂപം

single-img
7 April 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ശ്രീകൃഷ്ണനായി അവതരിപ്പിച്ച് കൊണ്ട് പത്ര പരസ്യം.കൂടാതെ ബി ജെ പി നേതാക്കളെ പഞ്ചപാണ്ഡവരുമായി ചിത്രീകരിച്ചിരിക്കുന്ന പരസ്യം ഇപ്പോൾ വിവാദമായിരിക്കുകയാണ്.ബി.ജെ.പി.യുടെ കർഷക കൂട്ടായ്മയായ കിഷൻ യാത്രയുടെ പ്രചാരണാർഥമാണ് ഈ പരസ്യം പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

മോഡി കൃഷ്ണനായി തേര് തെളിയിക്കുന്ന ചിത്രത്തിൽ ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ആർ.സി.ഫൽദു അർജുനനായാണ് അവതരിച്ചിരിക്കുന്നത്.പഞ്ചപാണ്ഡവരായി വിജയ് രൂപാണി,പുരുഷോത്തം രൂപാല,എ.കെ.ജഡേജ എന്നിവരെയാണ് കാണിച്ചിരിക്കുന്നത്.

പരസ്യത്തിനെതിരെ കോൺഗ്രസ്സ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്.മോഡി ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് നർഹരി അമീൻ പ്രസ്താവിച്ചു.