മുസ്ലീം ലീഗ് യു ഡി എഫിന്റെ നട്ടെല്ല് :എം.ഐ.ഷാനവാസ്

single-img
7 April 2012

മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തിനെതിരെ കോൺഗ്രസ്സിൽ മുറുമുറുപ്പുകളുയരുമ്പോൾ ലീഗിനെ പിന്തുണച്ച് കൊണ്ട് എം.ഐ.ഷാനവാസ് എം പി.ലീഗ് യു ഡി എഫിന്റെ നട്ടെല്ലാണെന്നാണ് ഷാനവാസ് പറഞ്ഞത്.അവർക്ക് വേദനയുണ്ടാക്കുന്ന യാതൊരു നടപടിയുമുണ്ടാകില്ലെന്നും അദേഹം പറഞ്ഞു.എന്നാൽ ഇതേ പ്രശ്നത്തെക്കുറിച്ച് ചർച്ച നടന്ന കോൺഗ്രസ്സ് യോഗത്തിൽ ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ട ആവശ്യമില്ലെന്നാണ് ഷാനവാസ് പറഞ്ഞിരുന്നത്.ഈ പ്രസ്താവനയിൽ ലീഗിന് അമർഷമുണ്ടായതിനെ ത്തുടർന്നാണ് ഷാനവാസ് അവരെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.അഞ്ചാം മന്ത്രി പ്രശ്നം വിശദമായ ചർച്ചകളിലൂടെ പരിഹരിക്കുമെന്ന് അദേഹം അറിയിച്ചു.