ഭാഗ്യക്കുറി വിറ്റുവരവ് റെക്കോഡെന്ന് മാണി

single-img
7 April 2012

കേരള ഭാഗ്യക്കുറി വിറ്റുവരവ് സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്.  ഈ റെക്കോര്‍ഡ് 624 കോടിയില്‍  നിന്നും  1287കോടിയിലെത്തി.  മന്ത്രി കെ.എം മാണി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ  കെടുകാര്യസ്ഥതയില്‍  താറുമാറായ  ലോട്ടറി വീണ്ടും ജനപ്രിയമാക്കുവാനും കഴിഞ്ഞു.

 

എല്ലാ ദിവസവും ഭാഗ്യക്കുറി ആരംഭിക്കുമെന്നും  ഇതിലൂടെ 363 കോടിയുടെ  അധികവരുമാനം പ്രതീക്ഷിക്കുന്നുവെന്നും കഴിഞ്ഞ ബഡ്ജറ്റില്‍  പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച കാരുണ്യലോട്ടറിയുടെ  വരുമാനം ക്യാന്‍സര്‍, വൃക്ക ഹൃദ്രോഹം, ഹീമോഫീലിയ തുടങ്ങിയ  മാരക രോഗങ്ങള്‍ ഉള്ളവര്‍ക്കും  പാലിയേറ്റീവ്  കെയറിനുമാണു  വിനിയോഗിക്കുന്നത്. അഞ്ച് മാസംകൊണ്ട് 23 കോടിയുടെ  ലാഭവിഹിതമാണ്  ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.