നികുതി അടയ്ക്കാൻ കിംഗ് ഫിഷറിന് ലഭിച്ച സമയം ഇന്ന് അവസാനിക്കും

single-img
7 April 2012

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കിംഗ് ഫിഷർ ആദായ നികുതി വകുപ്പിലേയ്ക്ക് അടയ്ക്കേണ്ട 60 കോടിരൂപ സേവന നികുതിയിൽ 9 കോടിയെങ്കിലും അടയ്ക്കാൻ നൽകിയ സമയം ഇന്ന് അവസാനിക്കും.തുക ഇന്ന് അടയ്ക്കാൻ കിംഗ്ഫിഷറിന് കഴിഞ്ഞില്ലെങ്കിൽ വീണ്ടും അവരുടെ ബാങ്ക് അക്കൌണ്ടുകൾ നികുതി വകുപ്പ് മരവിപ്പിക്കും.മുൻപും നികുതി അടയ്ക്കാത്തതിന്റെ പേരിൽ കമ്പനിയുടെ അക്കൌണ്ടുകൾ മരവിപ്പിക്കുകയും 20 കോടി രൂപ നികുതി നൽകിയതിനെത്തുടർന്ന് അത് പിൻവലിക്കുകയും ചെയ്തിരുന്നു.പ്രതിസന്ധിയെത്തുടർന്ന് ശമ്പളം കിട്ടാതിരുന്നതിനാൽ കിംഗ് ഫിഷർ ജീവനക്കാർ സമരം ചെയ്യാൻ തയ്യാറെടുത്തെങ്കിലും കമ്പനി ചെയർമാൻ വിജയ് മല്ല്യയുമായി നടത്തിയ ചർച്ചകളെ തുടർന്ന് സമരത്തിൽ നിന്ന് അവർ പിൻമാറിയിരുന്നു.