ഉപമുഖ്യന്ത്രി പദം ആലങ്കാരികം മാത്രം :കെ.മുരളീധരൻ

single-img
7 April 2012

ഉപമുഖ്യമന്ത്രി പദത്തേക്കാൾ ഉന്നതമാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമെന്ന് കെ.മുരളീധരൻ.ഉപമുഖ്യമത്രി എന്നത് ആലങ്കാരികാമൊരു സ്ഥാനം മാത്രമാണെന്നും എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് ഏത് പദവി ലഭിച്ചാലും തനിയ്ക്ക് സന്തോഷമാണ് ഉള്ളതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദേഹം പറഞ്ഞു.പാർട്ടിവേദികളിൽ പറയേണ്ട കാര്യം പുറത്ത് പറയരുതെന്നാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ പാർട്ടിയ്ക്ക് അകത്ത് പറയുന്നതും പുറത്ത് പറയുന്നതും ഒരു പോലെയാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.വേദി പാർട്ടിയുടെതാണെങ്കിൽ അച്ചടക്ക നടപടി ഒഴിവാകുമെന്ന ഗുണമാണുള്ളതെന്ന് പറഞ്ഞ് അദേഹം അഞ്ചാം മന്ത്രി പ്രശ്നം സെക്രട്ടറിയേറ്റിലെ ഫയലുകളെ ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.