ജഗതിയെ ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയേക്കും

single-img
7 April 2012

വാഹനാപകടത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ  ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍  കോളേജിലേയ്ക്ക് കൊണ്ടുപോകുമെന്ന്  ആശുപത്രി അധികൃതര്‍. നാഡീചികിത്സയുമായി ബന്ധപ്പെട്ടാണ്  വെല്ലൂരിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നത്.     തിങ്കളാഴ്ച  കൊണ്ടുപോകാന്‍  ആശുപത്രി അധികൃതര്‍ അനുമതി നല്‍കിയിയെങ്കിലും ജഗതിയുടെ ബന്ധുക്കള്‍ ചൊവ്വാഴ്ച നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇപ്പോഴുള്ള ആരോഗ്യ സ്ഥിതി തുടര്‍ന്നാല്‍ മാത്രമേ ചൊവ്വാഴ്ച കൊണ്ടുപോകാന്‍  സാധിക്കുകയുള്ളൂ.  അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം ശരിയായ  രീതിയിലാവുകയും  പനികുറയുകയും  ചെയ്തുവെങ്കിലും ഭക്ഷണം  ട്യൂബിലൂടെയാണ്  നല്‍കുന്നത്.