ഹീറോ മെയ് രണ്ടാംവാരം തീയറ്ററുകളില്‍

single-img
7 April 2012

പൃഥിരാജ്  നായകനാകുന്ന  ഹീറോ  മെയ് രണ്ടാം വാരം  തീയറ്ററുകളില്‍  എത്തും. ദീപന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ജി.വി.വിജയകുമാര്‍ ആണ്.

പുതിയമുഖത്തിനുശേഷം പൃഥിരാജ്  ദീപന്‍ ഒരുമിക്കുന്ന ഈ ചിത്രത്തില്‍  യാമി ഗൗതമാണ്  നായിക.  ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂര്‍ ആണ്.  സെവന്‍ ആര്‍ട്ട്‌സിന്റെ ബാനറിലുള്ള ഈ ചിത്രത്തിന്റെ  ഗാനരചന സുനില്‍ചക്രവര്‍ത്തിയും അനില്‍ പനച്ചൂരാനുമാണ്.  സംഗീതസംവിധാനം  സുന്ദര്‍. ഭരണി കെ ധരണ്‍ ഛായാഗ്രഹണം  നിര്‍വഹിക്കുന്നു.  തമിഴ് നടന്‍ ശ്രീകാന്ത് ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം  അവതരിപ്പിക്കുന്നു.