സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ചൈനീസ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചു.ഷാങ്ഹായിൽ നിന്ന് ഇറാനിലേയ്ക്ക് 28 പേരുമായി പോകുകയായിരുന്ന കപ്പലിനെ ഒമാൻ കടലിൽ വെച്ചാണ് സായുധരായ കൊള്ളക്കാർ റാഞ്ചിയത്.ഇറാൻ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പലുകളുടെ സഹായത്തോടെയാണ് ജീവനക്കാരെ മോചിപ്പിച്ചതെന്ന് ചൈനീസ് എംബസി അറിയിച്ചു.ചൈനയിലെ നാഞിങ് ഓഷൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.
World
കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
