അഴിമതി വിരുദ്ധ പ്രചാരണങ്ങള്‍ ഇനി എസ്.എം.എസ് വഴി: ഹസാരെ സംഘം

single-img
7 April 2012

ഹസാരെ സംഘത്തിന്റെ അഴിമതിവിരുദ്ധ സന്ദേശങ്ങള്‍ ഇനി എസ്.എം.എസിലൂടെ.  ഹസാരെ സംഘത്തിന്റെ നിലപാടുകള്‍  തെറ്റിദ്ധരിക്കപ്പെടുകയും  കരിവാരിത്തേക്കുകയും  ചെയ്യുന്ന സാഹചര്യത്തിലാണ്  ഇത്തരം ഒരു  ആശയം  അവതരിപ്പിക്കുന്നതെന്ന് ഹസാരെ സംഘം  പറഞ്ഞു.

ഈ പദ്ധതിയില്‍ അംഗമാകുന്നവരുടെ മൊബൈല്‍ ഫോണിലേയ്ക്ക്  സംഘടനയുടെ അഴിമതി വിരുദ്ധ സന്ദേശങ്ങള്‍  ഒരു വര്‍ഷത്തേയ്ക്ക്  ലഭ്യമാകും. അഴിമതിവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നതിന് ഹസാരെ സംഘം   ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ കാര്‍ഡുകള്‍  25 രൂപ വിലയുള്ളതാണ്.  ഇങ്ങനെ ഒരുകോടി കാര്‍ഡുകള്‍ ആണ്  ഇറക്കുവാനാണ് ഉദ്ദേശിക്കുന്നത്. ആദ്യം ഇത് നടപ്പിലാക്കുന്നത് ഉത്തര്‍പ്രദേശിലാണ്.