വണ്ടർലയ്ക്ക് പുതിയ സാരഥിയായി അരുൺ ചിറ്റിലപ്പിള്ളി

single-img
6 April 2012

കൊച്ചി:വണ്ടർല ഹോളിഡെയ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ  മാനേജിംഗ്‌ ഡയറക്ടറായി അരുണ്‍ കെ. ചിറ്റിലപ്പിള്ളി സ്ഥാനമേറ്റു. വി-ഗാര്‍ഡ്‌ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അമ്യൂസ്മെന്റ്‌ പാര്‍ക്കുമായ വണ്ടര്‍ലയുടെ എക്സിക്യൂട്ടീവ്‌ സ്ഥാനത്തുനിന്നാണ്‌ അരുണ്‍ എംഡി  സ്ഥാനത്തേക്ക്‌ എത്തുന്നത്‌. ഒപ്പം പ്രിയ അരുണ്‍  എക്സിക്യൂട്ടീവ്‌ ഡയറക്ടറായും ചുമതലയേറ്റു.കൊച്ചിയിലെ പ്രശസ്തമായ അമ്യൂസ്മെന്റ് പാർക്കുകളിൽ ഒന്നായ വീഗാലാന്‍‌ഡാണ് പിന്നീട് പേരുമാറി വണ്ടര്‍ല ആയത്.  ബാംഗ്ലൂര്‍ തീം പാര്‍ക്കിനുള്ളിലാണ്   ഈ ആഡംബര റിസോര്‍ട്ട്‌, ഹോസ്‌പിറ്റാലിറ്റി മേഖലയ്‌ക്ക് തന്നെ പുതിയ ഭാവമാണ്‌ പകരുന്നത്.ബിസിനസ്, ബാന്‍ക്വെറ്റ് ഹാളുകളും റെഡ് ഐസ് റെസ്റ്റ് ഒ ബാറും വുഡ്സ് തീം റെസ്റ്റൊറന്‍റും ആഡംബര മുറികളും 20 മീറ്റര്‍ നീളമുള്ള ഹീറ്റഡ് സ്വിമ്മിങ് പൂളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാനുള്ള വിനോദവസ്തുക്കളും   മറ്റനവധി സംവിധാനങ്ങളും ഉണ്ട്. വുഡ്സ് തീം റെസ്റ്റൊറന്‍റില്‍ ഇന്ത്യനിലും ചെനീസിലും കോണ്ടിനന്‍റിലുമുള്ള മികച്ച രുചികളും , 32 എല്‍.സി.ഡി. ടിവിയും, വൈ-ഫൈ സംവിധാനവും ഒരുക്കിയിരിക്കുന്നു.                                                                                                                                                               ഭാവിയില്‍ എല്ലാ തീം പാര്‍ക്കുകളിലും റിസോര്‍ട്ടുകള്‍ തുടങ്ങാന്‍ പദ്ധതിയുള്ളതായി വണ്ടര്‍ല എംഡി അരുണ്‍ കെ. ചിറ്റിലപ്പിള്ളി അറിയിച്ചു. കമ്പനി വിപുലീകരണവും ബ്രാന്‍ഡ്‌ വളര്‍ച്ചയും ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികളുടെ ഭാഗമായാണു തീരുമാനമെന്നു കമ്പനി സ്ഥാപകനും മാനേജിംഗ്‌ ഡയറക്ടറുമായ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി അറിയിച്ചു.