യു.കെയിൽ വിസാ നിയന്ത്രണം:വിദ്യാര്‍ഥികൾ ആശങ്കയിൽ

single-img
6 April 2012

ലണ്ടന്‍:വിദ്യാര്‍ഥി വിസയിലെത്തുന്നവര്‍ക്ക് പഠന ശേഷം രണ്ടുവര്‍ഷം ജോലിചെയ്യാനുള്ള അനുമതി യുകെ പിന്‍വലിച്ചു.  ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു പഠനത്തിന് ശേഷം രണ്ട് വര്‍ഷം ജോലി ചെയ്യുന്നതിനാല്‍ പഠനച്ചെലവ് കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ പലരും യു കെയില്‍ എത്തുന്നത്. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്.പ്രതിവര്‍ഷം 1400 ലക്ഷം പൗണ്ടാണ് വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് യു കെ സാമ്പത്തിക മേഖല നേടുന്നത്. ഇതിനിടെ, പഠനാനന്തര ജോലി നിഷേധിക്കുന്നതിനെതിരേ യൂനിവേഴ്സിറ്റികളും ബ്രിട്ടിഷ് കൗണ്‍സിലും രംഗത്തെത്തിയിട്ടുണ്ട്.