ആഭരണങ്ങൾക്ക് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിക്കുമെന്ന് റിപ്പോർട്ട്

single-img
6 April 2012

കേന്ദ്ര ബജറ്റിൽ ആഭരണങ്ങൾക്ക് എർപ്പെടുത്തിയ അധിക നികുതി പിൻ വലിക്കുമെന്ന് റിപ്പോർട്ട്.ഇതു സംബന്ധിച്ച ചർച്ച നടത്തുന്നതിനായി കോൺഗ്രസ്സ് പ്രസിഡന്റ് സോണിയ ഗാന്ധിയും ധനകാര്യ മന്ത്രി പ്രണബ് മുഖർജിയും ഇന്ന് ആഭരണ വ്യാപാര ഫെഡറേഷൻ നേതാക്കളെ കാണും.സ്വർണ്ണം,വെള്ളി,പ്ലാറ്റിനം തുടങ്ങിയവയ്ക്ക് ഇറക്കുമതി തീരുവ 2% ത്തിൽ നിന്ന് 4 %ത്തിലേയ്ക്കും ഒരു ശതമാനം എക്സൈസ് തീരുവ ചുമത്തുകയും ചെയ്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിനിടയാക്കിയത്.ഇതിനെത്തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപാരികൾ സമരം നടത്തിവരികയായിരുന്നു.