പന്നിപ്പനി: പൂനെയിൽ ഒരു മരണം കൂടി

single-img
6 April 2012

പന്നിപ്പനി ബാധിച്ച് പൂനെയിൽ നാൽ‌പ്പത്തെട്ടു വയസ്സുകാരൻ മരിച്ചു.പ്രമേഹ രോഗിയായിരുന്ന ഇദ്ദേഹത്തിനെ മാർച്ച് 26 നാണ് പനിയും ശ്വാസതടസ്സവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇതോടെ നഗരത്തിൽ ഈ വർഷം ഇതുവരെ പന്നിപ്പനി കാരണം മരിക്കുച്ചവരുടെ എണ്ണം പതിനൊന്നായി.ഈ രോഗവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം 26 മരണങ്ങളാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.ആറു സംസ്ഥാനങ്ങളിൽ നിന്നായി 330 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.രോഗത്തിന് കാരണമായ എച്ച്1എൻ1 വൈറസുകൾക്കെതിരെ ഫലപ്രദമായ ടാമിഫ്ലൂ സർക്കാർ ആശുപത്രികളിൽ സംഭരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.മാർച്ച് മാസം പന്നിപ്പനി കേസുകളുടെ എണ്ണത്തിൽ 15% വർദ്ധനവുണ്ടായതായി പൂനെയിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജിയിലെ ശാസ്ത്രജ്ഞർ അറിയിച്ചു.