പരുക്ക്: ശ്രീശാന്തിനു ഇനിയും കാത്തിരിക്കേണ്ടിവരും

single-img
6 April 2012

ജയ്‌പുർ: രാജസ്‌ഥാന്‍ റോയല്‍സിന്റെ മലയാളി താരം  ശ്രീശാന്തിന്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ  കളിക്കാനാകില്ല. കാല്‍വിരലിനേറ്റ പരുക്കില്‍നിന്നു ശ്രീശാന്ത് ഇനിയും പൂര്‍ണമായി മോചിതനായിട്ടില്ലെന്ന് റോയല്‍സ് നായകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞു. രാജസ്‌ഥാന്‍ റോയല്‍സ്‌ ഇന്നു നടക്കുന്ന മത്സരത്തില്‍ പഞ്ചാബ്‌ കിംഗ്‌സ് ഇലവനെ നേരിടാനൊരുങ്ങുകയാണ്‌. മത്സരത്തിനുള്ള പൂര്‍ണ്ണ ആരോഗ്യം കൈവരിക്കുന്നതിന് കുറച്ചുദിവസം കൂടി വേണ്ടിവരുമെന്ന് ശ്രീശാന്തും പറഞ്ഞു.