അബുദാബിയില്‍ സില്‍വര്‍ ടാക്‌സികളുടെ നിരക്ക് വര്‍ധിപ്പിച്ചു

single-img
6 April 2012

അബുദാബിയില്‍  സില്‍വര്‍ ടാക്‌സികളുടെ  നിരക്ക് വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ മെയ് 1 മുതല്‍ നിലവില്‍ വരുമെന്ന്  ടാക്‌സികളുടെ  നിയന്ത്രണാധികാരമുള്ള സെന്റര്‍ ഫോര്‍  റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് അറിയിച്ചു.

 

മിനിമം നിരക്കില്‍ 4050 ഫില്‍സും കിലോമീറ്റര്‍ നിരക്ക് 2736 ഫില്‍സുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.  രാത്രി പത്തുമണിമുതല്‍ രാവിലെ ആറു വരെ മിനിമം  ചാര്‍ജ് 10 ദിര്‍ഹമാണ്. കാര്‍ സെന്റര്‍ മുഖേന  ടാക്‌സി ബുക്ക് ചെയ്യാനുള്ള  നിരക്ക് കുറച്ചിട്ടുണ്ട്.