സന്നദ്ധസംഘടനയുടെ മറവിൽ പീഡനം:യുവാവ് അറസ്റ്റിൽ

single-img
6 April 2012

കണ്ണൂർ: സന്നദ്ധസംഘടനയുടെ മറവിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.മേലെചൊവ്വ പാതിരിപ്പറമ്പിലെ സിയോൺ ഹൌസിൽ സി.ശരത്ചന്ദ്രനാണ്(25) അറസ്റ്റിലായത്.കണ്ണൂരിൽ യോഗശാല റോഡിലെ എവേയ്ക്ക് എന്ന സന്നദ്ധസംഘടനയുടെ പേരിൽ ജോലി വാഗ്ദാനം നടത്തിയാണ് ഇയാൾ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയത്.ഇയാളുടെ വഞ്ചനയ്ക്കിരയായ രണ്ട് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.കൂടുതൽ പേരെ ഇയാൾ ഈ വിധത്തിൽ പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നു.

“എവേയ്ക്കിന്റെ” ഭാരവാഹിയും ഓഫീസ് അസിസ്റ്റന്റുമായി പ്രവർത്തിക്കുന്ന ഇയാൾ ട്രസ്റ്റിന്റെ ചെയർമാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടികൾക്ക് ജോലി വാഗ്ദാനം നൽകിയിരുന്നത്.പാവപ്പെട്ട വീട്ടിലെ കുട്ടികളാണ് ഇങ്ങനെ ഇയാളുടെ വലയിൽ വീണത്.സംഘടനയുടെ ഓഫീസിലും ഇയാളുടെ വീട്ടിലും മറ്റും നടത്തിയ തിരച്ചിലിൽ ചില രേഖകൾ ലഭിച്ചതായി പോലീസ് അറിയിച്ചു.കൂടാതെ മുൻപ് ഒരു കൊലപാതകക്കേസിൽ പ്രതിയായിരുന്ന ഇയാളെ കോടതി വിടുകയായിരുന്നു.