Kerala

ദേവപ്രശ്നം:ദേവസ്വം കമ്മിഷ്ണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

ശബരിമലയിലെ രഹസ്യദേവപ്രശ്നത്തെക്കുറിച്ച്‌ അന്വേഷിച്ച ദേവസ്വം ബോര്‍ഡ്‌ എക്സിക്യൂട്ടീവ്‌ ഓഫീസര്‍ ദേവസ്വം കമ്മിഷ്ണര്‍ക്ക്‌ പ്രാഥമിക റിപ്പോര്‍ട്ട്‌ നല്‍കി.ദൈവഹിതം അറിയുന്നതിനായി ഇത്തരം ചടങ്ങ്‌ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു മര്യാദകളും പാലിച്ചിട്ടില്ലെന്നും തന്റെയോ ദേവസ്വം ബോര്‍ഡിന്റെയോ അനുമതിയോടെയല്ല ദേവപ്രശ്നം നടത്തിയതെന്നും. ഇക്കാര്യം തന്ത്രിയേയും അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.രണ്ടു ദിവസം മുന്‍പാണ്‌ ശബരിമലയില്‍ തന്ത്രിയും  ദേവസ്വം വകുപ്പും  അറിയാതെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ്‌ ഓഫീസറായ അയ്മനം രാജൻ   ദേവപ്രശ്നം സംഘടിപ്പിച്ചത്.