രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എ യെ സി.ബി.ഐ അറസ്റ്റു ചെയ്തു

single-img
6 April 2012

ദാരാസിങ്  എന്ന മദ്യ കടത്തുകാരനെ 2006-ലെ  വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവവുമായി  ബന്ധപ്പെട്ട്  രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയും മുന്‍മന്ത്രിയുമായ  രാജേന്ദ്രറാഥോറിനെ  സി.ബി.ഐ  ഇന്നലെ അറസ്റ്റുചെയ്തു.  അദ്ദേഹത്തെ
ഈ മാസം പത്തുവരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ്  ചെയ്തു.

2006 ഒക്‌ടോബറില്‍ ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്ത ദാരാസിംഗിനെ  അംബറിനു സമീപത്തുള്ള ഒറ്റപ്പെട്ട  പ്രദേശത്തുകൊണ്ടുപോയി  ഒക്‌ടോബര്‍ 23വരെ ബന്ദിയാക്കിയ ശേഷം വധിക്കുകയായിരുന്നു എന്ന് 2011 ജൂണ്‍ മാസത്തില്‍ സി.ബി.ഐ സമര്‍പ്പിച്ച  കുറ്റപത്രത്തില്‍  പറഞ്ഞിരിക്കുന്നത്.  സംഭവം നടക്കുമ്പോള്‍  രാജേന്ദ്ര റാഥേഡ്  എ.ഡി.ജി.പിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു.   ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് എ.ഡി.ജി.പി എ.കെ ജയിനും എസ്.പി എ.പൊന്നുച്ചാമിയും എ.എസ്.പി അര്‍ഷാദ് അലിയുമാണെന്ന്   ഇതില്‍ പറയുന്നു.   ഒളിവിലായിരുന്ന രാജസ്ഥാന്‍ പോലീസ് എ.ഡി.ജി.പി എ.കെ ജയിനിനെ ആറാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ദാരാസിംഗിന്റെ ഭാര്യ സുശീലാദേവി നല്‍കിയ  പരാതിയുടെ അടിസ്ഥാനത്തില്‍  പ്രധാനമന്ത്രിയാണ് സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ടത്.

അഞ്ചുതവണ എം.എല്‍.എയായ ഇദ്ദേഹത്തെ  ഇന്നലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.േകാണ്‍ഗ്രസ്‌ സര്‍ക്കാര്‍  തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും കൊല്ലപ്പെട്ട വ്യക്തിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് രാജേന്ദ്ര റാഥോഡ് പറഞ്ഞു. അറസ്റ്റ് വേളയില്‍ റാ ഥോഡിന്റെ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ അനുയായികള്‍  സി.ബി.യ്ക്കും സര്‍ക്കാരിനും എതിരെ മുദ്രാവാക്യം മുഴക്കി.