അമ്മയും കുഞ്ഞും കത്തികരിഞ്ഞ നിലയില്‍

single-img
6 April 2012

യുവതിയേയും ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി.  വെള്ളറടയില്‍ അമ്പൂരിതേക്കുപാറ, നെടുമ്പാറ പുത്തന്‍വീട്ടില്‍ സത്യന്റെ ഭാര്യ കവിത  (23) മകള്‍ കാവ്യ (6മാസം) എന്നിവരുടെ മൃതദേഹമാണ്   കിടപ്പുമുറിയില്‍  കത്തിക്കതരിഞ്ഞ നിലയില്‍ ഇന്നലെ  രാവിലെ കണ്ടെത്തിയത്.  സംഭവത്തില്‍ ഭര്‍ത്താവായ സത്യനെ  പോലീസ് അറസ്റ്റു ചെയ്തു.

താന്‍ പുറത്തുപോയ സമയത്ത്  കിടപ്പുമുറി  അകത്തുനിന്ന് പൂട്ടി കവിത മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തതാണെന്ന്  സത്യന്‍ പോലീസില്‍ മൊഴി നല്‍കി.  വീട്ടിലുനുള്ളിലും  വെളിയിലലും കുപ്പിഗ്ലാസുകള്‍ പൊട്ടിയ നിലയിലും  മൊബൈല്‍ഫോണ്‍ എറിഞ്ഞുറച്ച നിലയിലും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

 

കവര്‍ച്ചയും പിടിച്ചുപറിയും  കൂലിത്തല്ലുമായി നടക്കുന്ന സത്യന്‍, വെള്ളറട പോലീസ്സ്‌റ്റേഷനില്‍ തന്നെ 10 കേസുകളുണ്ട്. വീട്ടിനുള്ളില്‍ പിടിവലി നടന്നതായുള്ള ലക്ഷണങ്ങള്‍ ഉണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം   മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.