മൊബൈൽ ടവറിനായി 21.18 കോടിയുടെ നഷ്ട്ടം.

single-img
6 April 2012

സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2005 മുതല്‍ 2011 വരെ  21.18 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടായതായി സിഎജി റിപ്പോര്‍ട്ട്. ടവറുകള്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കു ലൈസന്‍സ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചത്  കാരണമാണ്  ഈ നഷ്ടമുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പാട്ടക്കരാര്‍ അനുവാദത്തിനായുള്ള അപേക്ഷ പരിശോധിച്ചതില്‍, കരാറുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നു കണ്ടെത്തി. കരാറുകളെല്ലാം 50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രങ്ങളില്‍ എഴുതിയവയായിരുന്നു. ആലുവ,കണ്ണൂര്‍, എറണാകുളം,  കൊടുവള്ളി,കോഴിക്കോട്, കുന്നമംഗലം,  കൊല്ലം, തിരുവനന്തപുരം എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പാട്ടക്കരാറുകളാണ് സിഎജി പരിശോധിച്ചത്.മൊബൈൽ കമ്പനികൾ കെട്ടിട ഉടമകളുമായി ഉണ്ടാക്കിയ 301 പാട്ടക്കരാറുകളാണു പരിശോധനയ്ക്ക് എടുത്തിരുന്നത്.301 കേസുകളിലെ മാത്രം നഷ്ടം 1.64 കോടി രൂപയാണെന്നും കണ്ടെത്തി.