മമ്മൂട്ടിയുമായി പ്രശ്‌നമൊന്നുമില്ല: പ്രിയാമണി

single-img
6 April 2012

ജോണി ആന്റണി  സംവിധാനം ചെയ്യുന്ന ‘താപ്പാന’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയാവുന്നതില്‍  ആരും തന്നെ ക്ഷണിച്ചിരുന്നില്ല എന്ന്  പ്രിയാമണി. ഈ സിനിമയില്‍ പ്രിയാമണി  നായികയാവുന്നതില്‍  മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചു എന്ന സിനിമ ലോകത്തെ സംസാരത്തിന്  എതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.

താപ്പനയില്‍  നിന്നും പ്രിയാമണിയെ ഒഴിവാക്കിയത് മമ്മൂട്ടിക്ക് താല്‍പര്യമില്ലാത്തതു കൊണ്ടാണെന്ന  വാര്‍ത്ത  ചൂടുപിടിച്ച  ചര്‍ച്ചാ  വിഷയമായിരുന്നു.  താപ്പാനയില്‍ ഇപ്പോള്‍  പ്രിയാമണിക്ക് പകരം ചാര്‍മിയാണ്  നായിക.  പ്രിയാമണി നായികയായി ഏകദേശം തീരുമാനമായതാണ്. എന്നാല്‍  പ്രാഞ്ചിയേട്ടന്‍ ആന്റ്  സെയ്ന്റിന് ശേഷം  വീണ്ടും  പ്രിയമണിയെ തന്റെ നായികയാക്കരുതെന്ന് മമ്മൂട്ടി സംവിധായകന് നിര്‍ദ്ദേശം നല്‍കിയെന്നാണ്  പറയപ്പെടുന്നത്.

ഈ ആരോപണം തന്നെ ഞെട്ടിച്ചുവെന്നും  മമ്മൂട്ടിയെ പോലുള്ള  ഒരു  പ്രധാന നടനെ  ഇത്തരം കേസുകളിലേയ്ക്ക് വലിച്ചിടുന്നത് ശരിയല്ലാ എന്നും  ജോണി ആന്റണി പറഞ്ഞു.  മമ്മൂട്ടിയുമായി  പഴയതിലും കൂടുതല്‍ അടുപ്പവും സൗഹൃദബന്ധവുമുണ്ടെന്നും പ്രിയമണി പ്രതികരിക്കുന്നു.