കാശ്മീരില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി: അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു

single-img
6 April 2012

ജമ്മുകാശ്മീരിലെ  കുപ്‌വാര ജില്ലയില്‍ ഉണ്ടായ ആക്രമണത്തില്‍ സൈന്യം അഞ്ച് ഭീകരരെ വധിച്ചു.   ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നുണ്ടായ തിരച്ചില്‍   ഭീകരര്‍ വെടിയുതിര്‍ക്കുകയും  തുടര്‍ന്നുണ്ടായ  ആക്രമണത്തില്‍  സൈന്യം അഞ്ച് ഭീകരരെ വധിക്കുകയുമായിരുന്നു എന്ന്  പ്രതിരോധ വക്താവ് ലഫ്.കേണല്‍ ജെ.എസ്  ബ്രാര്‍ അറിയിച്ചു.

ശ്രീനഗറില്‍ നിന്നും നൂറുമീറ്റര്‍ അകലെ  സച്ചാല്‍ദാര ഗ്രാമത്തിലെ വനമേഖലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്.