കെ.വി.തോമസ് നെയ്യാറ്റിൻകര ബിഷപ്പ് ഹൌസ് സന്ദർശിച്ചു

single-img
6 April 2012

കേന്ദ്രമന്ത്രി കെ.വി.തോമസ് നെയ്യാറ്റികരിലെ ബിഷപ്പ് ഹൌസ് സന്ദർശിച്ച് ലത്തീൻ അതിരൂപതാ ബിഷപ്പ് ഡോ.വിൻസന്റ് സാമുവലുമായി ചർച്ച നടത്തി.നെയ്യാറ്റിൻകരയിൽ സമദൂര സിദ്ധാന്തമനുസരിച്ച് മുന്നോട്ട് നീങ്ങുമെന്ന ലത്തീൻ രൂപത ബിഷപ്പിന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രഖ്യാപനത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് മന്ത്രി എത്തിയതെന്നാണ് വിവരം.എന്നാൽ കുരിശുമല തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാവർഷവും ഉള്ള പതിവ് സന്ദർശനമാണിതെന്ന് കെ.വി.തോമസ് പറഞ്ഞു.കൂടാതെ നെയ്യാറ്റിൻ കരയിൽ നിശ്ചയമായും കോൺഗ്രസ് തന്നെ വിജയിക്കുമെന്നും അദേഹം പറഞ്ഞു.

സമദൂരം പാലിക്കുമെന്ന് പറഞ്ഞ രൂപത സെൽ വരാജിന്റെ രാജി നിർഭാഗ്യകരമായിപ്പോയെന്ന് അഭിപ്രായപ്പെട്ടിരുന്നു.മാത്രവുമല്ല സ്ഥാനാർഥി നിർണ്ണയത്തിൽ സാമുദായിക സന്തുലനം പാലിക്കണമെന്നും സഭ ആവശ്യമുയർത്തിയിട്ടുണ്ട്.ഉപതിരഞ്ഞെടുപ്പിൽ സഭയുടെ തീരുമാനം ശ്രദ്ധേയമാകുമെന്നതിൽ ഇരുമുന്നണികൾക്കും സംശയമില്ല.ആഴ്ചകൾക്ക് മുൻപ് എൽ ഡി എഫ് നേതാക്കളും സഭാ അധികാരികളെ സന്ദർശിച്ച് സഹായമഭ്യർത്ഥിച്ചിരുന്നു.