നഴ്‌സ്മാരുടെ സമരം: ജഗതിയെ മിംസില്‍ നിന്നും മാറ്റിയേക്കും

single-img
6 April 2012

വാഹനാപകടത്തില്‍  പരിക്കേറ്റ്  മിംസ് ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്ന  നടന്‍ ജഗതി ശ്രീകുമാറിനെ അവിടെ നിന്നുമാറ്റിയേക്കുമെന്ന്  റിപ്പോര്‍ട്ട്.  മിംസ് ആശുപത്രിയിലെ  നഴ്‌സുമാര്‍ അനിശ്ചിതകാല  പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍  ജഗതിയെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയാല്‍ മാത്രമേ  ഇത് സാധ്യമാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജഗതിയെ തെക്കന്‍ കേരളത്തിലുള്ള ആശുപത്രിയില്‍ മാറ്റിയേക്കുമെന്നാണ്  സൂചന.

മിംസിലെ നഴ്‌സുമാര്‍  നടത്തുന്ന  സമരം ആശുപത്രിയിലെ  രോഗികളുടെ  ചികിത്സയെ ബാധിച്ചിട്ടുണ്ട്. നാഡീസംബന്ധമായ  ചികിത്സയെ തുടര്‍ന്ന് ജഗതിയെ വെല്ലൂരിലേയ്ക്ക്  മാറ്റാന്‍ തീരുമാനിച്ചിവെങ്കിലും  പെട്ടുന്നുണ്ടായ പനിയെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.