പൂനെയും രാജസ്ഥാൻ റോയൽസും ജയത്തോടെ തുടങ്ങി

single-img
6 April 2012

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാം പതിപ്പിൽ തങ്ങളുടെ ആദ്യ മത്സരങ്ങൾ വിജയിച്ച് കൊണ്ട് പൂനെയും രാജസ്ഥാൻ റോയൽസും എതിരാളികൾക്ക് മുന്നറിയിപ്പുയർത്തി കഴിഞ്ഞു.കിംഗ്സ് ഇലവൻ പഞ്ചാബിനെ 31 റൺസുകൾക്ക് രാജസ്ഥാൻ മുട്ടുകുത്തിച്ചപ്പോൾ ആദ്യ മത്സരത്തിലെ വിജയവുമായെത്തിയ മുംബൈ ഇന്ത്യൻസിനെ 29 റൺസിനാണ് പൂനെ തോൽ‌പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 66 പന്തിൽ 98 റൺസ് നേടിയ അജിങ്ക്യ രഹാനെയുടെ ബലത്തിൽ നിശ്ചിത ഇരുപതോവറിൽ 191 റൺസെടുത്തു.നാലു വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്.മറുപടിയായി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 20 ഓവറിൽ 160 റൺസ് എടുക്കാനെ പഞ്ചാബിന് കഴിഞ്ഞുള്ളു.

പൂനെ ഉയർത്തിയ 130 റൺസിന് മറുപടിയായി 100 റൺസ് എടുക്കാനെ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞുള്ളു.അശോക് ഡിൻഡ 18 റൺസ് നൽകി എടുത്ത 4 വിക്കറ്റുകളാണ് മുംബൈയെ തകർക്കാൻ സൌരവിന്റെ സ്വന്തം ടീമിനെ സഹായിച്ചത്.