ഇന്തോ-അമേരിക്കൻ നാവിക പ്രകടനത്തിന് ചെന്നൈ വേദിയാകും

single-img
6 April 2012

പത്തു ദിവസം നീണ്ട് നിൽക്കുന്ന ഇന്തോ- അമേരിക്കൻ സംയുക്ത നാവിക പ്രകടനത്തിന് നാളെ മുതൽ ചെന്നൈയിൽ തുടക്കമാകും.”മലബാർ” എന്ന് പേരിട്ടിരിക്കുന്ന പരിപാടി 1992 ന് ശേഷം ഇരു രാജ്യങ്ങളും പങ്കെടുക്കുന്ന പതിനാറാമത്തേതാണ്.കടൽക്കൊള്ളക്കാരെ നേരിടുന്നതിനും പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇരു നാവികസേനയുടെയും ഒന്നിച്ചുള്ള പ്രവർത്തനം പ്രയോജനകരമാകും.

രണ്ട് ഘട്ടമാ‍യാണ് പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ആദ്യ ഘട്ടത്തിൽ ഇരു ഗ്രൂപ്പിലെയും നാവികർ പങ്കെടുക്കുന്ന സെമിനാറുകൾ നടക്കും.രണ്ടാം ഘട്ടത്തിലാണ് യുദ്ധമുറകളുടെ പ്രദർശനം നടക്കുന്നത്.ബംഗാൾ ഉൾക്കടൽ ആണ് നാവികരുടെ അഭ്യാസമുറകൾക്ക് വേദിയാകുക.