ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു

single-img
6 April 2012

യേശുദേവന്റെ  പീഡനാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള  ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.  ദുഃഖവെള്ളിയോടനുബന്ധിച്ച്  ദേവാലയങ്ങളില്‍  പ്രത്യേക  പ്രാര്‍ത്ഥകളും  തിരുക്കര്‍മങ്ങളും ഇന്ന് നടക്കും.

മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി  പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള  കുരിശുമരണത്തിന്റേയും  ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ ഈ ദിനത്തില്‍ . മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല  തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍  വിശ്വാസികള്‍  പരിഹാര പ്രദക്ഷിണം  നടത്തും. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന  ഈ ദിവസമാണ്  ക്രിസ്തീയ ജീവിതത്തിലെ  ഏറ്റവും  വിശുദ്ധദിനമായി  കണക്കാക്കുന്നത്.