അഞ്ചാം മന്ത്രി :ഫോർമുല മാധ്യമ സൃഷ്ടിയെന്ന് ചെന്നിത്തല

single-img
6 April 2012

മുസ്ലീം‌ ലീഗിന്റെ അഞ്ചാം മന്ത്രി സംബന്ധിച്ച് ഒരു ഫോര്‍മുലയും യു ഡി എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും  ഇതുസംബന്ധിച്ച് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ഫോര്‍മുലകളെല്ലാം മാധ്യമപ്രവര്‍ത്തകരുടെ സൃഷ്ട്ടികളാണെന്നും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തനിക്കോ മുഖ്യമന്ത്രിക്കോ ഈ ഫോര്‍മുലകളെ കുറിച്ച് ഒരു ധാരണയുമില്ല ഉപമുഖ്യമന്ത്രിയാകാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഉപമുഖ്യമന്ത്രിയേക്കാള്‍ വലിയ സ്ഥാനത്താണ് താനിപ്പോള്‍ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാംമന്ത്രി സംബന്ധിച്ച് ഹൈക്കമാന്‍ഡ് വേണ്ട നിര്‍ദേശം നല്‍കുമെന്നാണ് കരുതുന്നതെന്നും   ഇക്കാര്യത്തില്‍ ചിലര്‍ നടത്തുന്ന പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ പാര്‍ട്ടിക്ക്  ഒരിക്കലും  ഗുണകരമാകുകയില്ല . കെ.പി.സി.സി പുന:സംഘടന ഏറെക്കാലമായി പരിഗണനയിലുള്ള ഒരു കാര്യമാണെന്നും,ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒരു കാരണവശാലും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിക്കില്ല. പിറവത്തെ തിരഞ്ഞെടുപ്പ് വിജയം നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കും എന്നും  രമേശ് ചെന്നിത്തല പറഞ്ഞു.