സഹപാഠി തട്ടിക്കോണ്ടുപോയ എഞ്ചിനീയർ കൊല്ലപ്പെട്ടനിലയിൽ

single-img
6 April 2012

ന്യൂഡല്‍ഹി: ഒരു കോടി രൂപയ്ക്കുവേണ്ടി പഴയ സ്‌കൂള്‍ സഹപാഠി തട്ടിക്കൊണ്ടുപോയ എഞ്ചിനീയറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഡെല്‍ഹി സ്വദേശിയായ ജോണി ഗുപ്തയാണ് (23) കൊല്ലപ്പെട്ടത്.പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ നാന്‍ഗ്ലോയിലെ വീടിന് സമീപത്തു നിന്നാണ് ഇയാളുടെ ജഡം കണ്ടെടുത്തത്. മൂന്ന് ദിവസം മുന്‍പാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഇയാളെ വിട്ടയയ്ക്കണമെങ്കില്‍ ഒരു കോടി രൂപ നല്‍കണമെന്ന് തട്ടിക്കൊണ്ടുപോയവര്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇയാളെ ജീവനോടെ വേണമെങ്കില്‍ പോലീസില്‍ അറിയിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല, അതിനാൽ അവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അ ന്വേഷണം നടന്നു കൊണ്ടിരിക്കുകയായിരുന്നു ഇതിനുപിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ജോണിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്നുപേരെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.