സമ്പത്ത് വധക്കേസ്സിന് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ

single-img
6 April 2012

പുത്തൂർ ഷീല വധക്കേസ്സിൽ പ്രതിയായിരുന്ന സമ്പത്ത് പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘത്തിന് പുതിയ തലവൻ.സി.ബി.ഐ.യുടെ ചെന്നൈ യൂണിറ്റ് ഡി.വൈ.എസ്.പി.ജയകുമാറിനാണ് ഇനി മുതൽ കേസിന്റെ അന്വേഷണച്ചുമതല.കേസ് അന്വേഷിച്ചിരുന്ന സി.ബി.ഐ.എ എസ് പി ഹരിദത്ത് ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ് കേസ് പുതിയ ഉദ്യോഗസ്ഥനെ ഏൽപ്പിക്കുന്നത്.എന്നാൽ ജയകുമാർ ചുമതല എൽക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.കോടതിയുടെ അനുമതിയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റരുതെന്ന ഉത്തരവ് ഉള്ളതിനാലാണിത്.

പ്രസ്തുത കേസ്സുമായി ബന്ധപ്പെട്ട് മാനസിക പീഡനത്തിനെ തുടർന്നാണ് ഹരിദത്ത് ആത്മഹത്യ ചെയ്തത്.ഇതു സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.