ബി.എം.ഡബ്ലിയു മിനിഷോറൂം ഇന്ത്യയിലും

single-img
6 April 2012

മുംബൈ:ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ  ബിഎംഡബ്ല്യൂ പ്രിമിയം മിനി കാറുകൾ ഇന്ത്യൻ വിപണിയിൽ  ലഭ്യമാക്കുന്നതിന് ആദ്യ ഷോറൂം മുംബൈയില്‍ തുറന്നു. മിനി,മിനി കൺ വെർട്ടിബിൾ,മിനി കണ്ട്രിമാൻ,എന്നിവയാണ് മോഡലുകൾ .ഈ വര്‍ഷം അവസാനത്തോടെ നാലോ അഞ്ചോ ഷോറൂമുകള്‍ കൂടി ഇന്ത്യയിൽ  തുറക്കുമെന്ന് കമ്പനി പറഞ്ഞു.ബിഎംഡബ്ല്യൂ മിനി ഷോറൂം തുറക്കുന്ന നൂറാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഗ്രൂപ്പിന്‍റെ ഇന്ത്യ പ്രസിഡന്‍റ് ആന്‍ഡ്രിയാസ് സ്കാഫ് പറഞ്ഞു.25 ലക്ഷം മുതല്‍ 35.9 ലക്ഷം രൂപ വരെയാണ് ബിഎംഡബ്ല്യു മിനി കാറുകളുടെ  ഇന്ത്യയിലെ വില.