ഗള്‍ഫ് ഫിലിംഫെസ്റ്റിവെല്‍ ഈ മാസം 10ന് ആരംഭിക്കും

single-img
6 April 2012

അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവെല്‍ ദുബൈയിലും അബുദാബിയിലും ഈ മാസം 10 ന് തുടക്കമാകും . ഗള്‍ഫ് ചിത്രങ്ങള്‍ക്കൊപ്പം ആഫ്രിക്ക, യൂറോപ്പ്  എന്നീ രാജ്യങ്ങളിലെ  ചിത്രങ്ങളും മേളയ്ക്ക് മാറ്റുകൂട്ടും.

കുവൈത്തി ചിത്രമായ ‘തോറേ ബോറ’ യാണ് ഉദ്ഘാടന ചിത്രം.  അഫ്ഗാനില്‍ തീവ്രവാദ ഗ്രൂപ്പില്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന   യുവാവിന്റെ  പിന്നീടുള്ള  ജീവിത സംഘര്‍ഷം ഇതിവൃത്തമാക്കിയുള്ള ഈ ചിത്രത്തിന്റെ സംവിധായകന്‍ വാലിദ് അല്‍ അവാദി ആണ്  ദുബൈയില്‍ ചലച്ചിത്രോത്സല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.  12 ന് അബുദാബിയില്‍ ചിത്രങ്ങളുടെ  സ്‌ക്രീനിംഗ് തുടങ്ങും.  ഈ മാസം 16 വരെ  മേള നീണ്ടു നില്‍ക്കും.