അമേരിക്കയില്‍ യുദ്ധവിമാനം ഇടിച്ചിറങ്ങി ആറ് പേര്‍ക്ക് പരുക്ക്

single-img
6 April 2012

അമേരിക്കയില്‍ പരിശീലന പറക്കലിനിടെ നാവികസേനയുടെ  യുദ്ധവിമാനം വിര്‍ജീനിയയില്‍  കെട്ടിടങ്ങളിലേയ്ക്ക്  ഇടിച്ചിറങ്ങി  ആറുപേര്‍ക്ക് പരുക്ക്. വ്യോമസേനയുടെ എഫ്/എ 18 ഡി  വിമാനം  വിര്‍ജീനിയ ബീച്ചിന്  സമീപമുള്ള അപ്പാര്‍ട്ട്‌മെന്റിലേക്കാണ്  ഇടിച്ചു കയറിയത്.  പൈലറ്റിനും സൈനികര്‍ക്കും പരുക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ തീപിടുത്തമുണ്ടായി. അഗ്നി ശമനസേന എത്തിയാണ് തീ അണച്ചത്.

പറന്നുയര്‍ന്ന വിമാനം  ഉടന്‍ നിലം പതിക്കുകയായിരുന്നു.   ആറുകെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടെങ്കിലും  അവിടെ താമസിച്ചിരുന്നവര്‍ക്ക്  പരിക്കുകള്‍ പറ്റിയിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍.