അച്ചൻകോവിലാറിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

single-img
6 April 2012

അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.മുടിയൂർക്കോണം കണ്ണത്തു വീട്ടിൽ കെ.കെ.വിഷ്ണു(13),പൂലേ കോളനിയിൽ സിയാദ് (13) എന്നിവരാണ് മരിച്ചത്.പന്തളം എൻ എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് വിഷ്ണു.തോട്ടക്കോണം ഗവണ്മെന്റ് ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് സിയാദ്.

സഹോദരൻ ജിഷ്ണുവുമൊത്ത് കുളിക്കാനെത്തിയ വിഷ്ണു,സിയാദ് ഒഴുക്കിൽ പെട്ടത് കണ്ട് രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു.എന്നാൽ രണ്ട് പേരും ഒഴുക്കിൽ‌പ്പെട്ട് കയത്തിലേക്ക് താഴുകയായിരുന്നു.ജിഷ്ണുവാണ് മറ്റുള്ളവരെ വിവരമറിയിച്ചത്.തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.