പാക് പ്രധാനമന്ത്രി കയറിയ വിമാനം യന്ത്രതകരാറുമൂലം തിരിച്ചിറക്കി

single-img
5 April 2012

പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്  റാസ ഗിലാനിയും മറ്റു മന്ത്രിമാരും  കയറിയ വിമാനം  പറന്നുയര്‍ന്ന്  നിമിഷങ്ങള്‍ക്കുള്ളില്‍ യന്ത്രതകരാറ് മൂലം തിരിച്ചിറക്കി.  റാവല്‍പിണ്ടിയില്‍ നിന്നും സിന്ധ് പ്രവിശ്യയിലെ  സുകുറിലേയ്ക്ക്  പോകാന്‍ കയറിയ വിമാനമാണ്   തിരിച്ചിറക്കേണ്ടിവന്നത്.

മുന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലിഭൂട്ടോയുടെ  ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ഗിലാനി. മറ്റൊരു വിമാനത്തില്‍  പ്രധാനമന്ത്രിയും  മന്ത്രിമാരും സുകൂറിലേയ്ക്ക് പോയി.