ബന്ദികളുടെ മോചനം: ഒഡിഷ സർക്കാർ 27 തടവുകാരെ വിട്ടയക്കും

single-img
5 April 2012

മാവോയിസ്റ്റുകൾ ബന്ദികളാക്കിയ ബി.ജെ.ഡി. എം.എൽ.എ.ജിന ഹികാകയുടെയും ഇറ്റലിക്കാരൻ ബോസ്കോ പവ്ലോയുടെയും മോചനത്തിനായി 27 തടവുകാരെ ഒഡിഷ സർക്കാർ വിട്ടയക്കും.ബന്ദികളെ വിട്ടയക്കുന്നതിനായി എട്ട് മാവോയിസ്റ്റുകൾ ഉൾപ്പെടെ തടവിലുള്ള 27 പേരെ മോചിപ്പിക്കണമെന്ന് മാവോവാദികൾ ആവശ്യപ്പെട്ടിരുന്നു.ദിവസ്സങ്ങളായി മധ്യസ്ഥർ വഴി നടന്ന ചർച്ചകൾക്ക് ശേഷമാണ് ഇന്നലെ രാത്രി മുഖ്യമന്ത്രി നവീൻ പട്നായിക് ഈ തീരുമാനം കൈക്കൊണ്ടത്.എം.എൽ.എ.യുടെ സുരക്ഷയെ കരുതി 23 പേരെ വെറുതെ വിടുമ്പോൾ മറ്റു നാലു പേരെ പവ്ലോയെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് വിട്ടയക്കുന്നത്.ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് മാവോയിസ്റ്റുകൾ നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒഡിഷ സർക്കാർ തീരുമാനം അറിയിച്ചിരിക്കുന്നത്.എന്നാൽ മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും വന്നിട്ടില്ല.ഭരണ കക്ഷിയായ ബി.ജെ.ഡി.യുടെ ലക്ഷ്മിപൂർ മണ്ഡലത്തിലെ എം.എൽ.എ.ആയ ജിനാകയെ മാർച്ച് 25 നാണ് ബന്ദിയാക്കിയത്.ഇറ്റാലിയൻ ടൂർ ഓപ്പറേറ്റർ ആയ ബോസ്കോ പവ്ലോയെ കൂട്ടുകാരൻ ക്ലൌഡിയോ കൊലാജ്ഞലയ്ക്കൊപ്പം മാർച്ച് 14 നാണ് മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്.കൊലാജ്ഞലോയെ ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ പിന്നീട് മോചിപ്പിച്ചിരുന്നു.എന്നാൽ മറ്റു രണ്ടുപേരെ ഉപയോഗിച്ച് ഭീഷണി തുടരുകയായിരുന്നു.