ഫ്ലാറ്റ് തട്ടിപ്പ് കേസ് ; നവ്യ 25 ന് കോടതിയിൽ ഹാജരാകണം

single-img
5 April 2012

ഫ്ലാറ്റ് വാങ്ങാമെന്ന് നിർമ്മാണ കമ്പനിയുമായി കരാറൊപ്പിട്ടതിന് ശേഷം പിന്മാറിയെന്ന പരാതിയിന്മേൽ നടി നവ്യ നായർ ഈ മാസം 25 ന് ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടു.ശ്വാസ് ബിൽഡേഴ്സ് എന്ന കമ്പനി തൃപ്പൂണിത്തുറയിൽ നിർമ്മിക്കുന്ന “മസ്റ്റിക് ഹെറിറ്റേജ്‘ എന്ന പ്രോജക്ടിൽ രണ്ട് ഫ്ലാറ്റുകൾ വാങ്ങാമെന്ന് കരാറൊപ്പിട്ട് അഡ്വാസ് നൽകിയതിന് ശേഷം നവ്യ പിന്മാറി എന്നാണ് ആരോപണം.

എന്നാൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിന് ശ്വാസ് ലിമിറ്റഡിന് അനുമതിയില്ലെന്ന് അറിഞ്ഞ് നവ്യ കമ്പനിയ്ക്കെതിരെ കേസ് ഫയൽ ചെയ്തിരുന്നു.ഇതാണ് നടിക്കെതിരെ കേസ് നൽകാൻ കാരണമെന്ന് അറിയുന്നു.“മസ്റ്റിക് ഹെറിറ്റേജ്‘ എന്ന പ്രോജക്ടിൽ ഫ്ലാറ്റ് വാങ്ങണമെന്ന ആവശ്യവുമായി തന്നെ സമീപിച്ചപ്പോൾ 23,93,600 രൂപയ്ക്ക് മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റ് വാങ്ങാൻ കരാറൊപ്പിട്ടിരുന്നുവെന്നും ഇതിനു വേണ്ടി 9,60,000 രൂപ അഡ്വാൻസ് നൽകുകയും ചെയ്തതായി പറഞ്ഞ നവ്യ,കമ്പനിയ്ക്ക് അനുമതിയില്ലെന്ന് അറിഞ്ഞതോടെ പിന്മാറുകയാണ് ചെയ്തതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.