പത്തുവയസ്സുകാരിയുടെ മൃതദേഹം അയൽ വീട്ടിലെ കുളിമുറിയിൽ

single-img
5 April 2012

മദ്രസയിലേക്ക് പോയ പത്തു വയസ്സുകാരിയെ അയൽ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.നിലമ്പൂർ കവളംകട്ട പൊന്നാക്കലിൽ സുഹറയുടെ മകൾ സൽബയുടെ മൃതദേഹമാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.ഇതുമായി ബന്ധപ്പെട്ട് വീട്ടുടമയായ അബ്ദുൽ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ മദ്രസയിലേയ്ക്ക് പോയ സൽബയെ കാണാത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.