ഇന്ന് പെസഹവ്യാഴം

single-img
5 April 2012

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വ്വം പെസഹവ്യാഴം ആചരിക്കുന്നു.  ‘മോണ്ടി തേസ്‌ഡെ’ എന്നാണ്  ഈ ദിവസം അറിയപ്പെടുന്നത്.  യേശുദേവന്‍ തന്റെ കുരിശുമരണത്തിന് മുമ്പ് 12 ശിഷ്യന്‍മാമാര്‍ക്കൊപ്പം നടത്തിയ അവസാനത്തെ  അത്താഴ സ്മരണയായാണ്  പെസഹവ്യാഴം  ആചരിക്കുന്നത്.  പെസഹ എന്ന വാക്കിന്  ‘കടന്നു പോകല്‍’ എന്നാണ് അര്‍ത്ഥം. ഈ ദിവസം ഓരോ  ഇടവകയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ  കാല്‍ കഴുക്കുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടത്. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം  കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല് കഴുകല്‍ ശുശ്രൂഷ നടക്കുന്നത്.

ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന  രൂപത്തില്‍ നല്‍കുന്ന  ചടങ്ങ് തുടങ്ങിയതും പെസഹവ്യാഴാഴ്ചയാണ്. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും  ആരാധനയും നടക്കുന്നു. ചടങ്ങുകള്‍ അര്‍ദ്ധരാത്രിവരെ  നീളും. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ  തീവ്രമാകും.