മിംസ് ആശുപത്രിയിലെ നഴ്സുമാർ സമരം തുടങ്ങി.

single-img
5 April 2012

കോഴിക്കോട്:മിംസ് ആശുപത്രിയില്‍ ഇന്നു മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം ആരംഭിച്ചു. സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ചു മാനേജ്മെന്‍റുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആശുപത്രിയിലെ 300 ഓളം വരുന്ന നഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന നഴ്‌സിന് 15,000 രൂപ അടിസ്ഥാന ശമ്പളവും അലവന്‍സും നല്‍കുക, പ്രവൃത്തിപരിചയം അനുസരിച്ച് ഓരോവര്‍ഷത്തിലും 1,000 രൂപ വര്‍ധിപ്പിക്കുക, സ്റ്റാഫിന്റെ കുറവ് നികത്തുക,നഴ്‌സ് രോഗി അനുപാതം കൃത്യമായി പിന്‍തുടരുക, ഗ്രീവിയാന്‍സസ് കമ്മിറ്റിയില്‍ രണ്ട് നഴ്‌സിംഗ് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, അലവന്‍സ് കാലാനുസൃതമായി പരിഷ്‌കരിക്കുക, ലേഡീസ് ഹോസ്റ്റലിന്റെ സൗകര്യം മെച്ചപ്പെടുത്തുക, പൊതുഅവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.