മാലിയ്ക്കുള്ള 13 മില്യണ്‍ ഡോളര്‍ സഹായം അമേരിക്ക റദ്ദാക്കി

single-img
5 April 2012

ആഫ്രിക്കന്‍  രാജ്യമായ  മാലിയിലേയ്ക്കുള്ള സാമ്പത്തിക സഹായം  അമേരിക്ക റദ്ദു ചെയ്തു.  കഴിഞ്ഞ മാസം അട്ടിമറിയിലൂടെ   വിമതസേനയായ  തോറഗ്  മാലിയില്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ്  സഹായം റദ്ദാക്കിയത്.  സൈനിക അട്ടിമറിയിലൂടെ  ജനാധിപത്യഭരണത്തെ  തകിടം മറിക്കുന്ന രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ യു.എസ്. നിയമം വിലക്കുന്നുവെന്ന്  പറഞ്ഞാണ്  പ്രതിവര്‍ഷം മാലിക്ക് നല്‍കിവരുന്ന 140 മില്യന്‍ ഡോളറിന്റെ സഹായത്തിന്റെ  ഒരു ഭാഗം   അമേരിക്ക റദ്ദാക്കിയത്.

മാലിയില്‍ ആരോഗ്യമേഖലയ്ക്കും  കാര്‍ഷിക ഉല്‍പാദനത്തിനും സ്‌കൂളുകള്‍ നിര്‍മിക്കുന്നതിനും  നല്‍കാനിരുന്ന സഹായമാണ് അമേരിക്ക റദ്ദ് ചെയ്തത്.