ഇറ്റാലിയൻ വൈദിക സംഘം കൊല്ലത്ത്

single-img
5 April 2012

കടലിൽ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ഇറ്റാലിയൻ നാവികരെ സന്ദർശിക്കുന്നതിനായി ഇറ്റലിയിൽ നിന്ന് വൈദിക സംഘം കൊല്ലത്തെത്തി.നാവികരെ വിട്ടയക്കുന്നതിനുള്ള ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നതിനാണ് വൈദികർ എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇവർ കൊല്ലം തിരുവനന്തപുരം ലത്തീൻ രൂപതകളിലെ വൈദികരുമായി ചർച്ച നടത്തി.കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ വീടുകളും സംഘം സന്ദർശിച്ചു.വൈദികർ പ്രാർത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്നും മറ്റുകാര്യങ്ങൾ ചർച്ച ചെയ്തില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.എന്നാൽ കോടതിയുടെ പരിഗണയിലുള്ള വിഷയത്തിൽ ഏകപക്ഷീയമായ ഒത്തുതീർപ്പിനു മുതിരില്ലെന്ന് രൂപതകൾ അറിയിച്ചിട്ടുണ്ട്.