നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്നത് പരിഗണനയിൽ :കാരാട്ട്

single-img
5 April 2012

പാർട്ടിയുടെ സ്ഥാനമാനങ്ങളിലെത്തുന്ന നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് സിപിഐ (എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്.ഇരുപതാം പാർട്ടി കോൺഗ്രസ്സിനോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് സംബന്ധിച്ച ഭേദഗതി നിർദേശം പാർട്ടി കോൺഗ്രസ്സിന്റെ പരിഗണനയിലുണ്ടെന്നും അദേഹം അറിയിച്ചു.ഇന്ന് ചർച്ച നടന്ന കരട് രാഷ്ട്രീയ പ്രമേയത്തിലെ 163 ഭേദഗതികൾ അംഗീകരിച്ചതായും കാരാട്ട് പറഞ്ഞു.

ബംഗാൾ മുൻ മുഖ്യമന്ത്രിയും നിലവിൽ പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം കാരണമാണ് പാർട്ടി കോൺഗ്രസ്സിന് എത്താതിരുന്നതെന്നും ഇതറിയിച്ച് കൊണ്ട് അദേഹം തനിക്ക് കത്തയച്ചിരുന്നെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.ബുദ്ധദേവിന്റെ പി ബി അംഗത്വത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ച് അറിയാൻ മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്നും അദേഹം പ്രതികരിച്ചു.വി.എസ്.അച്യുതാനന്ദന്റെ കാര്യത്തിലും അതു തന്നെയാണ് കാരാട്ട് പറഞ്ഞത്.