ജഗതിയെ വീണ്ടും വെന്റിലേറ്ററിലേയ്ക്ക് മാറ്റി

single-img
5 April 2012

കോഴിക്കോട്: കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ വീണ്ടും വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ജഗതിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് പ്രത്യേക മുറിയിലേയ്ക്ക് മാറ്റിയിരുന്നു.  രകത സമ്മർദ്ദം കൂടിയതിനെ തുടർന്ന്  വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു എന്നു ഡോക്ടർമാർ അറിയിച്ചു.കഴിഞ്ഞ ഒരാഴ്ചക്കാലമായി വെന്റിലേറ്റര്‍ ഇല്ലാതെയാണ് ജഗതി ശ്വസിച്ചിരുന്നത്.