തെലുങ്കാല; 10, 20 തീയതികളില്‍ റാലികള്‍ സംഘടിപ്പിക്കും: ജെ.എ.സി

single-img
5 April 2012

ബജറ്റ് സമ്മേളനത്തിന്റെ  രണ്ടാംഘട്ടം  തുടങ്ങുന്നതിന്  മുമ്പ് പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതില്‍  സര്‍ക്കാര്‍ നിലപാട്  വ്യക്തമാണം എന്ന് ജെ.എ.സിയുടെ  മുന്നറിയിപ്പ്. ഇല്ലെങ്കില്‍  പുതിയ പ്രക്ഷോഭം  തുടങ്ങുമെന്നും അവര്‍ അറിയിച്ചു.  ഈ മാസം 24 നാണ്  പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. 2004, 2009 തിരഞ്ഞെടുപ്പു കാലഘട്ടങ്ങളില്‍  പ്രത്യേക തെലുങ്കാല സംസ്ഥാനം അനുവദിക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയതാണ് .  ഇതിനായി  പാര്‍ട്ടി നേതൃത്വത്തിനുമേല്‍ കോണ്‍ഗ്രസ് എം.പിമാരും  എം.എല്‍.എമാരും സമ്മര്‍ദ്ദം ശക്തമാക്കണമെന്നും  അവര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 10,20  തീയതികളില്‍ സംസ്ഥാനത്തു റാലികള്‍ സംഘടിപ്പിക്കുമെന്നും ജെ.എ.സി നേതാവ്  മുന്നറിയിപ്പ് നല്‍കി.