സര്‍ക്കാര്‍ അപേക്ഷകളില്‍ ഇനി മുതല്‍ ജാതിയും മതവും രേഖപ്പെടുത്തേണ്ട

single-img
5 April 2012

ഇനി മുതല്‍ സര്‍ക്കാര്‍  അപേക്ഷകളില്‍ മതവും ജാതിയും രേഖപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല.   സുതാര്യകേരളം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച നിവേദനപ്രകാരമാണ് ഈ ഉത്തരവ്.

പി.എസ്.സി ഫോമുകള്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍, അര്‍ത്ഥസര്‍ക്കാര്‍ സ്ഥാപനങ്ങള്‍,  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍    തുടങ്ങിയവയില്‍ മതവും ജാതിയും നിര്‍ബന്ധമായി രേഖപ്പെടുത്താന്‍  പാടില്ലെന്ന് ഈ ഉത്തരവില്‍  പറയുന്നു.   രേഖപ്പെടുത്താതെയിരുന്നാല്‍  സംവരാണാനുകൂല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ലഭിക്കില്ല.