രഹസ്യദേവപ്രശ്‌നത്തില്‍ ഉടന്‍ നടപടി: ദേവസ്വം വകുപ്പ്

single-img
5 April 2012

ശബരിമലയില്‍ ഇന്നലെ നടന്ന രഹസ്യ ദേവപ്രശ്‌നത്തില്‍  ഉടന്‍ നടപടിയെടുക്കുമെന്ന്  ദേവസ്വം  വകുപ്പ്. എക്‌സിക്യൂട്ടീവ്  ഓഫീസറില്‍ നിന്നും  വിശദീകരണം തേടുകയും  മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍  ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഇന്നലെ രാത്രിയില്‍ ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.രാജഗോപാലന്‍നായരുടെ  അദ്ധ്യക്ഷതയില്‍  ചേര്‍ന്ന അടിയന്തര ബോര്‍ഡ്‌യോഗത്തില്‍ മെമ്പര്‍മാരായ കെ.വി. പത്മനാഭന്‍, കെ.സിസിലി  ദേവസ്വം കമ്മീഷണര്‍ എന്‍.വാസു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ഇദ്ദേഹത്തെ സസ്‌പെന്റു ചെയ്യുകയും ചെയ്തു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ  കാലാവധി അവസാനിക്കാന്‍  രണ്ട് മാസം നിലനില്‍ക്കേയാണ് ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ  നേതൃത്വത്തിലുള്ള രഹസ്യദേവപ്രശ്‌നം.  അന്നദാനമണ്ഡപം കെട്ടുന്നതിനും പതിനെട്ടാം പടിയുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമാണ്  ദേവപ്രശ്‌നം നടത്തിയത്.