ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു

single-img
5 April 2012

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിറ്റിച്ച് ഐടിഐ വിദ്യാർത്ഥി മരിച്ചു.ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു.വർക്കല കുരയ്ക്കണ്ണി തെക്കേവിള വീട്ടിൽ ഇക്ബാലിന്റെയും റഹിയാനത്തിന്റെയും മകനായ ഹാരിസ് (21) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ രണ്ടിന് ഹെലിപ്പാഡിന് സമീപം കൊച്ചുവിള ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം.വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വാച്ചർമുക്കിൽ നടന്ന ഗാനമേള കണ്ട് മടങ്ങുകയായിരുന്നു സുഹൃത്തുക്കൾ.ഹാരിസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.പരുക്കേറ്റ സുബിൻ,ദീപക് എന്നിവരെ പോലീസെത്തിയാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്.ഹാരിസിന്റെ മൃതദേഹം വർക്കല താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.