ഹൈക്കമാൻഡും ലീഗിന് അഞ്ചാം മന്ത്രിയെ നൽകില്ലെന്ന് സൂചന

single-img
5 April 2012

അഞ്ചാം മന്ത്രിയ്ക്കായി മനപ്പായസ്സമുണ്ണുന്ന മുസ്ലീം ലീഗിന് ഹൈക്കമാൻഡിൽ നിന്ന് ഗ്രീൻ സിഗ്നൽ കിട്ടില്ലെന്ന് സൂചന.കേരളത്തിൽ വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡിലേയ്ക്ക് പോയ പ്രശ്നത്തിന് പ്രതികൂലമായി കെ.പി.സി.സി. യോഗത്തിലുയർന്ന പൊതുവികാരം മാനിക്കാനാണ് ഏറ്റവും പുതിയ തീരുമാനമെന്നാണ് അറിയുന്നത്.ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അഞ്ചാം മന്ത്രിയ്ക്കെതിരായുള്ള സംസ്ഥാന നേതാക്കളുടെ വികാരം കേന്ദ്ര നേതാക്കളെ ധരിപ്പിച്ചതിനെത്തുടർന്നാണിത്.എന്നാൽ ഇതിന് ബദലായി ലീഗിനെ എങ്ങനെ തൃപ്‌തിപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.